പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പ്രദേശത്തെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച്
നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി വൈത്തിരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സി. രാംകുമാർ ഉദ്ഘാടനം ചെയ്യുകയും കിടപ്പു രോഗികൾക്കുള്ള വീൽ ചെയറുകൾ കൈമാറുകയും ചെയ്തു. ചടങ്ങിൽ ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. പരിപാടിയിൽ പി ആലി, മൊയ്തീൻ കുട്ടി, വിശ്വനാഥൻ, ഓമനയമ്മ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്