പേരിയ :കാലാവസ്ഥ പ്രതിസന്ധികളെ കണക്കിലെടുത്ത് ഡിവൈഎഫ്ഐ പേരിയ മേഖല യൂത്ത് ബ്രിഗ്രെഡ് സജ്ജമായി.മേഖല പ്രസിഡന്റ് സിജോ അധ്യക്ഷൻ ആയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, ജില്ലാ കമ്മിറ്റി അംഗം അനീഷ സുരേന്ദ്രൻ, മാനന്തവാടി ബ്ലോക്ക് ട്രഷറർ അമൽ ജെയിൻ,റിയാസ് പേരിയ എന്നിവർ പങ്കെടുത്തു. അമ്പതോളം പേർ പങ്കെടുത്ത യോഗത്തിൽ പുതിയ ഭാരവാഹികൾ കൺവീനറായി സിജോ യും ചെയർമാനായി ഇബ്രാഹിം (ഉമ്പായി )പേരിയ, വൈസ് ചെയർമാനായി സിദ്ധിഖിനെയും തിരഞ്ഞെടുത്തു.യോഗത്തിൽ ഇബ്രാഹിം നന്ദി പറഞ്ഞു
യൂത്ത് ബ്രിഗേഡ് എന്നത് കേരളത്തിലുടനീളം സംഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം, പകർച്ചവ്യാധികൾ വ്യാപകമായി പടരുന്ന സമയത്ത് വൈദ്യസഹായം, വികസന പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമം എന്നിവ പോലെ സമൂഹം ആവശ്യമുള്ള സാഹചര്യങ്ങളിൽ സമൂഹത്തെ സഹായിക്കുക എന്നതാണ് ഈ സംവിധാനത്തിൻ്റെ ലക്ഷ്യം.