വായനാ പക്ഷാചരണം:വിവിധ പരിപാടികളുമായി താലൂക്ക്തല സമാപനം നടത്തി

ഗൗരവമേറിയ വായനക്ക് പ്രചോദനം നൽകികൊണ്ട് ജില്ലയിൽ വിപുലമായ വായനാവാരാചരണ പരിപാടികൾ നടന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സമിതി, സംസ്കാര ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ ഗവ ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപനം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ നവോത്ഥാനത്തിൽ വായനാ സംസ്കാരത്തിന് വലിയ പങ്ക് വഹിക്കാനായെന്ന് കുഞ്ഞിക്കണ്ണൻ വാണിമേൽ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഐ.വി ദാസ് അനുസ്മരണവും നടന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് സമിതിയുടെ കീഴിൽ വിവിധ മേഖലയിലെ മികച്ച പ്രതിഭകളെ പരിപാടിയിൽ ആദരിച്ചു

ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എം ദിവാകരൻ, കെ.എം രാഘവൻ, പടിഞ്ഞാറത്തറ പഞ്ചായത്ത് സമിതി കൺവീനർ എ അബ്ദു റഹ്മാൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ മത്തായി, പടിഞ്ഞാറത്തറ ഗവ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻ്റ് ടി. നാസർ, എച്ച്.എം ടി.ബാബു, ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകൻ പി. ബിജു കുമാർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം സുമേഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, പഞ്ചായത്ത്‌ സമിതി പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഉപന്യാസ മത്സരം ജൂലൈ 10 ന്

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ജൂലൈ 10 ന് രാവിലെ 10.30 ന് കളക്‌ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. എട്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202529, 7510809531

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.