കമ്പളക്കാട് :
വിശ്വാസിയുടെ ജനനം മുതൽ മരണം വരെയുള്ള ഘട്ടങ്ങളിൽ ആധികാരികമായി ഇടപെടാൻ കഴിയുന്നവരാണ് പണ്ഡിതർ . പണ്ഡിത സമൂഹത്തിൻ്റെ ഇടപെടൽ തന്നെയാണ് നമ്മുടെ പ്രദേശങ്ങളെ നന്മയുടെ പാതയിൽ ഉറപ്പിച്ചു നിർത്തിയതെന്നും കെ.കെ അഹ് മദ് ഹാജി പറഞ്ഞു.
മദ്റസത്തുൽ അൻസാരിയ്യയിൽ മുഅല്ലിം ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് സോൺ സെക്രട്ടറി പി.ടി അശ്റഫ് ഹാജി അദ്ധ്യക്ഷനായി. ഖത്തീബ് അബ്ദുസ്സലാം മാഹിരി വിഷയാവതരണം നടത്തി. നാട്ടിലെ ദീനീ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ സി.എച്ച് ഹംസ ഹാജി , പത്തായക്കോടൻ മൊയ്തു ഹാജി, വി.പി സൂപ്പി ഹാജി, ചോലേരി ഇബ്റാഹിം മുസ്‌ലിയാർ, വാഴയിൽ അബു, കോട്ടിയാടൻ കുഞ്ഞിമുഹമ്മദ് എന്നീ 6 വ്യക്തിത്വങ്ങളെ ആദരിച്ചു. കെ.കെ മുത്തലിബ് ഹാജി, വി.പി ശുക്കൂർ ഹാജി, വി.പി അബ്ദുസ്സലീം സംസാരിച്ചു. സുബ്ഹി നിസ്കാരാന്തരം ടൗൺ ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ സിയാറത്ത് നടത്തി. തുടർന്ന് കോംപ്ലക്സ് നഗരിയിൽ കമ്മിറ്റി ട്രഷറർ പി.സി ഇബ്റാഹിം ഹാജി പതാക ഉയർത്തി. സ്വദർ മുഅല്ലിം ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഫീഖ് യമാനി നന്ദിയും പറഞ്ഞു. അൻസാരിയ്യാ മുഅല്ലിം സംഘത്തിൻ്റെ ബുർദാ ആസ്വാദനസദസ്സും നടന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







