മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ദുക്‌റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ മുഖ്യകാർമികനായി. തുടർന്ന് നടന്ന പൊതുസമ്മേളത്തിൽ പോരൂർ ജി എൽ പി സ്കൂളിലെ ഹെഡ്മാസ്റ്ററും, സംസ്ഥാനത്തെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്ത രമേശൻ എഴോക്കാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ.സ്റ്റീഫൻ കോട്ടയ്ക്കൽ പൊന്നാട അണയിച്ച് ആദരിക്കുകയും ചെയ്തു. സാഹിത്യ സമാജ ഉദ്ഘാടനവും ചടങ്ങിൽ നടത്തി. ഡി എസ് ടി കോൺവെൻറ് സിസ്റ്റർ സുപ്പീരിയർ മേരി ചെന്നോത്ത് അധ്യക്ഷയായി. ഹെഡ്മാസ്റ്റർ ജോണി കാരക്കട , പി.ടി.എ പ്രസിഡണ്ട് ബിനോയ് കുറുപ്പൻപറമ്പിൽ, ജനറൽ ലീഡർ അലോണ മരിയ ബിനോയ്, അസി. ലീഡർ ജോഹാൻ ജോബി പാറയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ