തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക നല്‍കിയത് 1,52,292 പേര്‍; സൂക്ഷ്മ പരിശോധന ഇന്ന്.

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇന്നലെ വൈകിട്ട് ആറ് മണിവരെ 1,52,292 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,843 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. വ്യാഴാഴ്ചയോടെ പത്രികാ സമര്‍പ്പണം അവസാനിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23-നാണ്.

സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ രുവണ, പുലിക്കാട്, വെള്ളമുണ്ട എച്ച്.എസ്, ഏട്ടേ നാല് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂലൈ 5) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായിമുടങ്ങും.

ജീവനക്കാരുടെ സുവർണ്ണ കാലം വിദൂരമല്ല: സജീവ് ജോസഫ് എം.എൽ.എ

മാനന്തവാടി: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവർണ്ണ കാലം സിവിൽ സർവീസിൽ തിരിച്ചു വരുന്നതിൻ്റെ കാഹളം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ

ലൈബ്രേറിയന്‍ നിയമനം

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,

സ്വയംതൊഴില്‍ – വിദ്യാഭ്യാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ല ഓഫീസ് പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും സ്വയംതൊഴില്‍ വിദ്യാഭ്യാസ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല്ശതമാനം മുതല്‍ പലിശ നിരക്ക് ലഭിക്കും. അപേക്ഷകര്‍

പത്മ പുരസ്‌കാരത്തിന് അപേക്ഷിക്കാം

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം, വിശിഷ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം. അപേക്ഷകള്‍ ജൂലൈ 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ

ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന 10 ഭക്ഷണശീലങ്ങൾ

ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ചില ഭക്ഷണശീലങ്ങൾ കാലക്രമേണ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ, പഞ്ചസാര, സോഡിയം എന്നിവ അമിതമായി കഴിക്കുന്നത് പോലുള്ള മോശം ഭക്ഷണക്രമങ്ങൾ ഉയർന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.