മീനങ്ങാടി: കേരള പോലീസ് അസോസിയേഷൻ 38 -മത്യനാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പിസി സജീവ് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം കൺവീനർ പി.ജി. രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. ബഷീർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, പ്രസിഡൻറ് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ് എന്നിവർ സംബന്ധിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ