ഇരുളം മിച്ചഭൂമി;26 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി

ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ 26 പട്ടികജാതി – പട്ടിക വർഗ കുടുംബങ്ങള്‍ കൂടി ഇനി ഭൂമിയുടെ അവകാശികളാകുന്നു. ഇരുളം മിച്ചഭൂമിയില്‍ ഭൂമി ലഭിക്കാന്‍ ബാക്കിയുള്ള 18 പട്ടികജാതി കുടുംബങ്ങള്‍ക്കും ഇരുളം മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കല്ലോണിക്കുന്നില്‍ ബ്ലോക്ക് 12 ല്‍ ഉള്‍പ്പെട്ട ഭൂമിയില്‍ 8 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുമാണ് ഇനി ഭൂമിയുടെ അവകാശം ലഭിക്കുക. കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 13 റീസര്‍വെ 60 ല്‍പ്പെട്ട ഭൂമിയാണ് 18കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കുന്നത്. ഇവര്‍ക്കായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള നെറുക്കെടുപ്പ് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നടന്നു. ഭൂമി ലഭിച്ച മുഴുവന്‍ കുടുംബങ്ങളും നെറുക്കെടുപ്പിലൂടെ അവരവരുടെ ഭൂമി തരംതരം തിരിച്ച് സ്ഥിരീകരിച്ചു. ഇവര്‍ക്കായി ഭൂമി പതിച്ചു നല്‍കുന്നതോടെ ജില്ലയിലെ അടുത്ത പട്ടയമേളയില്‍ പട്ടയവും ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു.
ജില്ലാ കളക്ടറുടെ 2020 ലെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ചാണ് ചെതലയത്തുള്ള ഭൂമി റവന്യു ഭൂമിയായി നിലനിര്‍ത്തി പട്ടിക ജാതിയില്‍പ്പെട്ട 19 പേര്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിൽ ഒരു അവകാശി മരണപ്പെട്ടു. പതിറ്റാണ്ടുകളായുള്ള സ്വന്തം ഭൂമിയെന്ന ഇവരുടെ സ്വപ്നമാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. ഇരുളം മിച്ച ഭൂമിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കല്ലൂര്‍ കേശവന് ഒന്നാമത്തെ സ്ലോട്ട് ലഭിച്ചു. ഭൂമി ലഭിച്ചവരുടെ പ്രതിനിധിയായി കേശവന്‍ ജില്ലാ ഭരണകൂടത്തിന് നന്ദിയറിയിച്ചു. എല്‍.ആര്‍.ഡെപ്യൂട്ടികളക്ടര്‍ സി.മുഹമ്മദ് റഫീഖ്, ബത്തേരി എല്‍.ആര്‍ തഹസില്‍ദാര്‍ പി.ജെ.ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ.ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.