വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം കെഎസ്ഇബി പരിധിയില്‍ വിളമ്പുകണ്ടം, എട്ടുകയം, കൈപ്പാട്ടുകുന്ന്, പരിയാരം, നെല്ലിയമ്പം ചോയിക്കൊല്ലി, നെല്ലിയമ്പം ടൗണ്‍, കാവടം, നെല്ലിയമ്പം ആയുര്‍വേദം, ചിറ്റാലൂര്‍ കുന്ന്, വീട്ടിപുര, പാടിക്കുന്ന്, ആലിങ്കല്‍ താഴെ, നടവയല്‍ സ്‌കൂള്‍, നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ ഫോറസ്‌ററ്, മണല്‍വയല്‍ കരിമ്പുമ്മല്‍ സ്റ്റേഡിയം, പനമരം ഹോസ്പിറ്റല്‍, പനമരം വിജയ കോളേജ്, മേച്ചേരി, ഐ.പി.പി, പനമരം കെ.എസ്.എഫ്.ഇ, പനമരം പാലം, പരക്കുനി, മാതംകോട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ 9)രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മംഗലശ്ശേരി-കരുവണശ്ശേരി റോഡ്, പഴഞ്ചന മഖാം റോഡ് പ്രദേശങ്ങളില്‍ നാളെ (ജൂലൈ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

കണിയാമ്പറ്റ സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ എല്ലാ പ്രദേശങ്ങളിലും നാളെ (ജൂലൈ 9) രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.