പറന്നുയരാന്‍ ഒരുങ്ങി ‘എയര്‍ കേരള’; മലയാളി വ്യവസായികളുടെ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി കേന്ദ്രം

പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ‘എയര്‍ കേരളയക്ക്’ പ്രവര്‍ത്തനാനുമതി ലഭിച്ചതായി സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചത്.

അനുമതി ലഭിച്ചതിനു പിന്നാലെ പുതിയ സര്‍വീസും ‘എയര്‍ കേരള’ പ്രഖ്യാപിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വീസായിരിക്കും തടക്കത്തില്‍ നടത്തുക. ഇതിനായി മൂന്നു വിമാനങ്ങള്‍ ഉടന്‍ വാങ്ങുമെന്നു കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ വ്യക്തമാക്കി.

പിന്നീട് പടിപടിയായി വിമാനങ്ങളുടെ എണ്ണം കൂട്ടി ഫ്‌ളീറ്റ് എണ്ണം(സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം) 20 ആക്കി ഉയര്‍ത്തിയ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാക്കളില്‍ നിന്നു വിമാനങ്ങള്‍ നേരിട്ടു സ്വന്തമാക്കാനുള്ള സാധ്യതകള്‍ തേടുന്നുണ്ടെന്നും അധികം വൈകാതെ രാജ്യാന്തര സര്‍വീസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രവാസി മലയാളികള്‍ക്കുള്ള സമ്മാനമായാണ് പുതിയ സര്‍വീസ് പ്രഖ്യാപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ 2005-ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതാണ് ‘എയര്‍ കേരള’ വിമാന സര്‍വീസ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കാതെ പോയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ‘എയര്‍ കേരള’ വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ആ പേരില്‍ ഒരു വെബ്‌സൈറ്റ് രൂപീകരിച്ചതു മാത്രമായി സര്‍ക്കാരിന്റെ നേട്ടം.

കഴിഞ്ഞ വര്‍ഷം 2.25 കോടി രൂപ നല്‍കി നല്‍കി വെബ്‌സൈറ്റിന്റെ ‘എയര്‍കേരള ഡോട്ട് കോം’ എന്ന ഡൊമെയ്ന്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമയായ അഫി അഹമ്മദ് സ്വന്തമാക്കിയതോടെയാണ് ‘എയര്‍ കേരള’യ്ക്ക് വീണ്ടും ചിറക് മുളച്ചത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് എയര്‍കേരള.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും

പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ

അഭിമുഖം മെയ് അഞ്ചിന്

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ

സൗജന്യ കൗൺസിലിങ് ആരംഭിച്ചു.

തരിയോട് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന് കീഴിൽ സൗജന്യ കൗൺസിലിങ് സേവനം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫോൺ: 8111821532 Facebook Twitter

ആരാകണം മുഖ്യമന്ത്രി? മുൻതൂക്കം പിണറായിക്ക്; UDF നേതാക്കളിൽ സതീശൻ ഫസ്റ്റ്, കെ സി മൂന്നാമതെന്നും എക്സിറ്റ് പോൾ

ആരാകണം കേരളാ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പിണറായി വിജയന് മുന്‍തൂക്കം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ 33 ശതമാനം പേർ പിണറായി വിജയനാണ് മുന്‍തൂക്കം നൽകുന്നത്. യുഡിഎഫ് നേതാക്കളില്‍ വി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.