സംസ്ഥാനത്തെ മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള അവാർഡ് വയനാട് ബത്തേരി സ്വദേശി ഫൈസൽ പള്ളത്തിന് ലഭിച്ചു.ജൂലൈ 10 ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങും.ബത്തേരി കല്ലുവയൽ പ്രദേശത്ത് സ്വർഗ്ഗം ഫിഷ് ലാൻഡ് എന്ന പേരിൽ ഫാം ടൂറിസം നടത്തിവരുന്ന മത്സ്യ കർഷകനാണ്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







