മാനന്തവാടി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോട് കൂടി കെ.എ.ടി.എഫ് സംസ്ഥാന സമിതി LP, UP, HS, HSS വിദ്യാർത്ഥികൾക്കായി നടത്തുന്ന മാനന്തവാടി ഉപജില്ല ടാലൻ്റ് ടെസ്റ്റ് 13 ശനി 10 മണിക്ക് മാനന്തവാടി യു .പി സ്കൂളിൽ നടക്കും.
കുട്ടികളെ അറിയാം അവരോട് കളിക്കാം എന്ന വിഷയത്തിൽ ജാഫർ മണിമല നയിക്കുന്ന പാരൻ്റിംഗ് പ്രോഗ്രാമും ഇതോടെപ്പം ഉണ്ടാകും. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളും രക്ഷിതാക്കളും 10 മണിക്ക് മാനന്തവാടി യു .പി യിൽ എത്തണം.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







