വയനാട്ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കും

വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെയും വയനാടൻ ജനതയുടെയും സഹകരണം ഉണ്ടാവണമെന്നും കളക്ടര്‍ പറഞ്ഞു. ഔദ്യോഗിക ചുമതലയേല്‍ക്കാന്‍ കളക്ടറേറ്റില്‍ കുടുംബത്തോടൊപ്പമെത്തിയ ജില്ലാ കളക്ടറെ എ.ഡി.എം കെ. ദേവകി സ്വീകരിച്ചു. 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര്‍ മേഘശ്രീ കര്‍ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ വിക്രം സിംഹയാണ് ഭർത്താവ്. ആറ് വയസ്സുകാരി വിസ്മയ, നാല് വയസ്സുകാരി ധൃതി എന്നിവർ മക്കളാണ്. നിലവിലെ ജില്ലാ കളക്ടർ ഡോ. രേണുരാജിന് സംസ്ഥാന പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ മേഘശ്രീ ജില്ലാ കളക്ടർ ചുമതലയേറ്റത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.