ശാസ്ത്രിക്ക് 9.5 കോടി, ദ്രാവിഡിന് 12 കോടി; എത്രയാകും ഗംഭീറിന്റെ പ്രതിഫലം?

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിതനായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ലോകകപ്പ് ജേതാവുകൂടിയായ ഗംഭീറിന്റെ നിയമനം. ചൊവ്വാഴ്ച വൈകീട്ട് സമൂഹമാധ്യമമായ എക്സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

മൂന്നരവര്‍ഷത്തേക്കാണ് നിയമനം. 2027-ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും ഗംഭീറിന്റെ ചുമതല. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞാണ് ഗംഭീല്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മുതലാകും 42-കാരനായ ഗംഭീറിന്റെ ചുമതല ആരംഭിക്കുക.

ടി20 ലോകകപ്പിനു പിന്നാലെ തന്നെ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഗംഭീര്‍ തന്നെയാകും അദ്ദേഹത്തിന് പകരം എത്തുക എന്നത് ഏതാണ്ട് ഉറപ്പും ആയിരുന്നു. എന്നിട്ടും പുതിയ കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ബിസിസിഐ കാലതാമസം എടുത്തത് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗംഭീറുമായി നടത്തിയ ചര്‍ച്ചകള്‍ തീരുമാനമാകാത്തതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ പരിശീലകനായിരിക്കെ കരാര്‍ അടിസ്ഥാനത്തില്‍ 12 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ദ്രാവിഡിന് ബിസിസിഐ നല്‍കിയിരുന്നത്. 2021 ടി20 ലോകകപ്പിനു പിന്നാലെയാണ് ദ്രാവിഡ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഗംഭീറിന് ഇതിലും ഉയര്‍ന്ന തുക ലഭിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

2017-ല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം 9.5 കോടി രൂപയായിരുന്നു. പിന്നീട് ദ്രാവിഡിലേക്കെത്തിയപ്പോള്‍ രണ്ടരക്കോടിയുടെ വര്‍ധനവാണ് ബോര്‍ഡ് പരിശീലകന്റെ പ്രതിഫലക്കാര്യത്തില്‍ വരുത്തിയത്. ശാസ്ത്രിക്ക് മുമ്പ് ടീമിന്റെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയ്ക്ക് ലഭിച്ച വാര്‍ഷിക പ്രതിഫലം 6.5 – 8 കോടിക്കും ഇടയിലായിരുന്നു. അതിനാല്‍ തന്നെ ഗംഭീറിന് 12.5 കോടിക്കും 15 കോടിക്കും ഇടയിലാകും പ്രതിഫലം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.