കൽപ്പറ്റ: ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയും അറസ്റ്റിൽ. കണ്ണൂർ മാട്ടൂൽ പി.പി ഹൗസ് മൂസക്കാൻ പള്ളി അഹമ്മദാലിയാണ് അറസ്റ്റിലായത്. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൽപെട്ട എക്സൈസ് സൈ് ബർ സെൽ പ്രിവന്റീവ് ഓഫീസർ ഷിജു എം.സി, സിവിൽ എക്സൈസ് ഓഫീസർ സുഷാദ് പി.എസ്, വനിതാ സിവിൽ ഓഫീസർ ശ്രീജമോൾ. പി.എൻ. എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത്. ഇയാൾ 12.06.24 ന് വൈകുന്നേരം തന്നെ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് 32.5ഗ്രാം മെത്താംഫിറ്റുമിനുമായി മാരുതി ആൾട്ടോ 800 കാർ സഹിതം പിടി യിലായിരുന്നു. മേൽ ഒന്നും രണ്ടും പ്രതികൾക്ക് മെത്താംഫിറ്റമിൻ കൈമാറിയത് അഹമ്മദാലിയാണെന്ന് വ്യക്തമായതിനെത്തുടർന്ന് എക്സൈസ് സൈബർ സെല്ലിൻ്റെ നിരീക്ഷണത്തിലായിരുന്നു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്