മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച്
ഇൻസ്പെക്ടർ പി.ടി
യേശുദാസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊയിലേരി ഭാഗത്ത് നിന്നും 10 ലിറ്റർ ചാരായം കൈവശം വെച്ച കുറ്റത്തിന് കൊയിലേരി കൊട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) എന്നയാളെ അറസ്റ്റ് ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാ ക്കും. ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ സുനിൽ.കെ, പ്രിവന്റീവ് ഓഫീസർമാരായ എ.ടി.കെ രാമചന്ദ്രൻ, ചന്തു.കെ, വനിതാ സി.ഇ.ഒ അഞ്ഞു ലക്ഷ്‌മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം