കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം നാല്‍പ്പതു വയസ് കവിയരുത്. അപേക്ഷ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ജൂലൈ 31 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍- 0484-2422275, 04842422068.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ