മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖയുടെ അസലും പകര്‍പ്പുമായി ജൂലൈ 17 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202292

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം