കൽപ്പറ്റ: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) എൽ.പി , യു.പി , ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ വൈത്തിരി ഉപജില്ല മത്സരം കൽപ്പറ്റ HIMUP സ്കൂളിൽ വെച്ച് ജൂലൈ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും .
ടാലൻ്റ് ടെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന പാരന്റിംഗ് മീറ്റ് വൈത്തിരി ഉപജില്ല എ.ടി.സി സെക്രട്ടറി സലീം സാറിന്റെ നേതൃത്വത്തിൽ നടക്കും. സംസ്ഥാന കൗൺസിൽ അംഗം സിദ്ധീക്ക് കെ. എൻ, ജില്ലാ പ്രസിഡന്റ് ശരീഫ് തുടങ്ങിയവർ പങ്കെടുക്കും.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം