ലക്കിടിയിലെ എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ട്രെയ്‌നിയായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സബ്ബ് കലക്ടര്‍ ആന്‍ഡ് പ്രസിഡണ്ട് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പൂക്കോട്, വയനാട് വിലാസത്തില്‍ ജൂലൈ 22ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.
ഫോണ്‍ 04936 292902 -9778783522

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







