ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമന്റോയും ചേര്‍ന്നതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍(ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മാതൃകാ വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി ), സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), മികച്ച കായിക താരം(ഭിന്നശേഷി വിഭാഗം) എന്നിവയുള്‍പ്പെടെ 14 വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് നോമിനേഷനുകള്‍ ഓഗസ്റ്റ് 30 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലേയ്ക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swdkerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍: 04936 205307

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള