മാനന്തവാടി: കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കെ.എ.ടി.എഫ് സംസ്ഥാന സമിതി വിദ്യാർത്ഥികൾക്കായി നടത്തുന്ന അലിഫ് അറബിക് ടെസ്റ്റ് മാനന്തവാടി ഉപജില്ല മത്സരം മാനന്തവാടി ഗവ:യു.പി സ്കൂളിൽ നടന്നു. മുൻസിപ്പാലിറ്റി പൊതുമരാമത്ത് വകുപ്പ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്സ് മൂസ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു.കെ.എ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരീക്ഷാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള പാരൻ്റിംഗ് പ്രോഗ്രാമിന് ജാഫർ മണിമല നേതൃത്വം. ടി. നസ്രിൻ, യൂനുസ് ഇ, ബാസിൽ, ഹസീന, സൈഫുന്നിസ എന്നിവർ സംസാരിച്ചു
അലിഫ് സബ് ജില്ലാ കൺവീനർ നൗഷാദ് ടി.കെ സ്വാഗതവും ട്രഷറർ ജലീൽ എം നന്ദിയും പറഞ്ഞു.
എൽ വിഭാഗത്തിൽ
അർഷഖ് ഹനാൻ ( ക്രസൻ്റ് സ്കൂൾ പനമരം ) ബഹ്ജാ സാനിയ (ജി. എൽ. പി. എസ് മക്കിയാട്
ഹിന ഫാത്തിമ സി.എച്ച് (ജി. എച്ച്. എസ്. എസ്. തേറ്റ മല ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
സൻഹ ഫാത്തിമ (ജി.യു.പി.എസ്. മാനന്തവാടി)
ഷിഫമോൾ (ജി. എച്ച്. എസ്. വാരാമ്പറ്റ )
മുഹമ്മദ് ജസീം (ജി.യു പി. എസ്. തരുവണ) എന്നിവർ യുപി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
മിൻഹ ഫാത്തിമ .ആർ (ജി. എച്ച്. എസ്. എസ്. തരുവണ)
അംന ഫാത്തിമ (ജി. എച്ച്.എസ്.എസ്. തലപ്പുഴ)
ആയിശ നാജിയ സി. കെ (ജി. എച്ച്. എസ്. എസ്. കുഞ്ഞോം ) എച്എസ് വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
എച്എസ്എസ് വിഭാഗത്തിൽ ജി.എച്ച്. എസ്. എസ്. തരുവണയിലെ ഷിബ് സിയ മെഹ്റിൻ, മുഹമ്മദ് റിഷാൻ കെ. കെ, ആയിശ റിഫ്ന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി