പയ്യമ്പള്ളി :
വയനാട് ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമം, സംസ്കൃതം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി
“മുറ്റത്തൊരു വേപ്പിൻ തൈ” ആര്യവേപ്പ് ഔഷധ തൈ വിതരണം പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വായു മലിനീകരണം തടയുന്ന ഔഷധമായ ആര്യവേപ്പ് സ്കൂളിലെ വിദ്യാർത്ഥികളിൽ സർവേ നടത്തി അവ ഇല്ലാത്ത കുട്ടികളുടെ വീടുകളിലേയ്ക്കാണ് 150 തൈകൾ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ ഗണേഷ് ആർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. ഹരികുമാർ എം.ബി, ബിബിൻ പി.എഫ് തുടങ്ങിയവർ സംസാരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.