തിരുനെല്ലി വില്ലേജ് പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യ മൃഗ ശല്യത്തിന് എതിരെ സിപിഎം തിരുനെല്ലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പപ്പാറ ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഫെൻസിങ്ങ് കാര്യക്ഷമമാക്കുക, ട്രഞ്ച് പുതിക്കി പണിയുക, വാച്ചർമാരെ കൂടുതലായി കാവൽ നിർത്തുക, കർഷകർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകുക, റോഡിന് ഇരുവശങ്ങളിൽ വളർന്നു വന്ന കാടുകളിൽ വെട്ടി നശിപ്പിക്കുക തുടങ്ങിയ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ മാർച്ച് പാർട്ടി ഏരിയ കമ്മിറ്റി അംഗം പി വി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.ടി കെ സുരേഷ് സ്വാഗതം പറഞ്ഞു,വി ബി ബബിഷ് അധ്യക്ഷൻ ആയി. ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ കെ ടി ഗോപിനാഥൻ, കെ ആർ ജിതിൻ,സി കെ ശങ്കരൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ കെ ജയഭാരതി, പി എൻ ഹാരീദ്രൻ, എം എം ഹംസ, നിതിൻ കെ സി എന്നിവർ സംസാരിച്ചു.
ഫോറെസ്റ്റ് റൈഞ്ചോഫീസർ രാഗേഷ്, ഡെപ്യൂട്ടി എന്നിവരുമായി നടന്ന ചർച്ചയിൽ ഉന്നയിച്ച ജനകീയ വിഷയങ്ങൾക്ക് ഉടനടി പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.