വയനാട് നെഹ്‌റു യുവ കേന്ദ്ര യുവതികള്‍ക്കായി മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ ഡിസംബര്‍ 1ന് മുമ്പ് wayanadnyk@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷയും ബയോഡാറ്റയും അയക്കണം. ഫോണ്‍ 7902901292

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.