ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി.

കൽപ്പറ്റ : സംസ്ഥാന സർക്കാർ ഫാം ലൈസൻസ് ഇളവുകൾക്കൊപ്പം 2100 കോടി രൂപയുടെ ഖരമാലിന്യം മാനേജ്മെന്റ് പദ്ധതിയിൽ പന്നി ഫാമുകൾ മൈക്രോ യൂണിറ്റുകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ്ണ നടത്തി. 2012ലെയും 2015ലെയും മലീനീകരണ നിയന്ത്രണബോർഡ് ഉത്തരവ് ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ 2020 ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച അസാധാരണ ഗസറ്റിൽ ആണ് പിഴവ് ഉള്ളതായി സംഘടന ആരോപിക്കുന്നത്. ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്. എഫ്.എ വയനാട് ജില്ലാ പ്രസിഡണ്ട് എം.വി വിൽസൺ അധ്യക്ഷത വഹിച്ചു. കെ.എഫ് ചെറിയാൻ, ജിജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിൽ പശു, ആട്, പന്നി, കോഴി എന്നീ ഫാം ഉടമകളുടെ സംഘടനയാണ് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ .5 പശു, 5 പന്നി, 25 ആട്, 100 കോഴി എന്നിവയെ വളർത്തുന്നതിനുള്ള ലൈസൻസ് ആവശ്യമില്ല എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി 20 പശു, 50 ആട്, 1000 കോഴി എന്ന പുതിയ ഉത്തരവിറക്കിയിരുന്നു. എന്നാൽ പന്നി ഫാമുകൾ അഞ്ച് എന്നതിൽ ഇളവ് വരുത്തിയിരുന്നില്ല. കേരളത്തിൽ ഏകദേശം 1200 ചെറുകിട-ഇടത്തരം പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഉണ്ട് ഉത്തരവിൽ 5 പന്നി എന്നതിൽ നിന്ന് 50 പന്നി എന്ന് പരിധിയിലേക്ക് വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ചാണ് ഇവർ ഫാം നടത്തിപ്പോരുന്നത് . വലിയ മാലിന്യസംസ്ക്കരണ പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്. ചെലവ് ചുരുങ്ങിയ മാർഗത്തിലൂടെ ജൈവമാലിന്യം മികച്ചരീതിയിൽ സംസ്കരിക്കുന്നതിന് ഇത് സഹായകമാകും . ഗുണമേൻമയുള്ള പന്നിയിറച്ചി, ബയോഗ്യാസ്, ജൈവവളം എന്നിവ ഫാമുകളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഭാരവാഹികൾ മുഖ്യ മന്ത്രിക്ക് നിവേദനവും നൽകി.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.