ബത്തേരി ഗവണ്മെന്റ് സർവജന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മാക്കുറ്റി വയലിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കുട്ടികൾ നെൽപ്പാടം സന്ദർശിച്ച് കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുകയും കർഷകരുമായി സംവദിച്ച് വിത്ത് വിതയ്ക്കലിൽ പങ്കെടുക്കുകയും ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ജിജി ജേക്കബ് നേതൃത്വം നൽകി. അധ്യാപകരായ സന്ധ്യ , ലീന , ജിസ്സോമോൾ , നൗഷാദ് വിദ്യാർത്ഥികൾ ശ്രീലക്ഷ്മി, ദിയ, അമിക, അനമിത്ര, ഹിബ, നഹീമ, ഹനീന, ഇഷ, ശ്രീവിനായക്, അനന്തനാഥ്, ഫഹീം, സങ്കീർഥ് എന്നിവർ പങ്കെടുത്തു.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും