ശ്രേയസ് ചീരാൽ യൂണിറ്റിലെ എവർഗ്രീൻ സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശ്രീമോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുന്നീസ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സിഡിഒമാരായ പി.പി സ്കറിയ, റഷീദ ലത്തീഫ്,ഉഷ ഷാജറത്ത്, സജ്ന എന്നിവർ സംസാരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല
വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന







