മധ്യപ്രദേശില്‍ ക്ലാസ് എടുക്കുന്നതിനിടെ സീലിങ് ഫാന്‍ പൊട്ടി കുട്ടിയുടെ ദേഹത്ത് വീണു.

മധ്യപ്രദേശില്‍ ക്ലാസെടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മേല്‍ സീലീംഗ് ഫാന്‍ പൊട്ടി വീണ് പരിക്ക്. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ പുഷ്പ സീനിയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് റൂമിലാണ് അപ്രതീക്ഷിത അപകടം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബി ഹരാമി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടത്. വീഡിയോയില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നതും നിരവധി കുട്ടികള്‍ ക്ലാസില്‍ ഇരിക്കുന്നതും കാണാം. പെട്ടെന്ന് മുകളില്‍ നിന്നും ഫാന്‍ പൊട്ടി ഒരു കുട്ടിയുടെ കൈയിലേക്കും മുഖത്തേക്കും വീഴുന്നത് കാണാം. പിന്നാലെ കുട്ടി മുഖം പൊത്തി കരയുന്നതും വീഡിയോയില്‍ കാണാം.

അപ്രതീക്ഷിതമായി ഫാന്‍ പൊട്ടിവീണതിന് പിന്നാലെ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്ന ടീച്ചറെയും സിസിടിവി ദൃശ്യത്തില്‍ കാണാം. മൂന്നാം ക്ലാസിലെ കുട്ടികളാണ് സംഭവ സമയത്ത് ക്ലാസില്‍ ഉണ്ടായിരുന്നത്. ഫാന്‍ താഴെ വീഴുമ്പോള്‍ കുട്ടിയുടെ കൈതണ്ടയില്‍ ലീഫ് തട്ടി ചെറിയ പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയെ ഉടനെ തന്നെ പുഷ്പ കല്യാൺ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകട വിവരം അറിഞ്ഞതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അജബ് സിംഗ് രാജ്പുത് സ്‌കൂൾ സന്ദർശിച്ച്, സംഭവത്തില്‍‌ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ സീലിംഗ് ഫാനുകളും വിശദമായി പരിശോധിക്കാൻ സ്‌കൂൾ മാനേജ്‌മെന്‍റിന് അധികൃതർ നിർദ്ദേശം നൽകിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ സ്കൂളുകളിലെ സുരക്ഷയെ കുറിച്ച് നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.