ഇനി സുരക്ഷിതം നിങ്ങളുടെ യാത്രാവേളകളും; കൊവിഡ് ലെയര്‍ അപ്‌ഡേറ്റുമായി ഗൂഗിള്‍ മാപ്‌സ്.

മഹാമാരിക്കാലത്തെ യാത്രാവേളകള്‍ സുരക്ഷിതമാക്കാന്‍ ഗൂഗ്ള്‍. പുറത്തിറങ്ങുബോ ള്‍ ചുറ്റുപാടുകളുടെ സുരക്ഷിതത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ലഭ്യമാവുന്ന രീതിയില്‍ കൊവിഡ് ലെയര്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗ്ള്‍ മാപ്‌സ്.

നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വിശദമായ വിവരങ്ങളാണ് പുതിയ അപ്‌ഡേശനോടെ ഗുഗ്ള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ആ പ്രദേശത്ത് അതുവരെ കണ്ടെത്തിയ കേസുകളെക്കുറിച്ച വിവരങ്ങള്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്ക് ലഭ്യമാവുന്നു. മാത്രമല്ല, ഒരു പ്രദേശത്തെ അധികാരികളില്‍ നിന്നുള്ള കൊവിഡ് വിവരങ്ങളും മാപ്‌സ് കാണിക്കും.

‘നിങ്ങള്‍ പട്ടണത്തിന് പുറത്തേക്ക് പോകുകയാണെന്നും പ്രാദേശിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ടെസ്റ്റിംഗ് സൈറ്റുകള്‍, നഗരത്തിലെ നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച്‌ വേഗത്തില്‍ അറിയാന്‍ ഇത് സഹായകമാണ്,’ ഗൂഗിള്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ മാസം രാജ്യത്തെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാനുള്ള അപേഡേഷനാണ് ഗുഗ്ള്‍ മാപ്‌സ് വരുത്തിയിരുന്നത്. ചാരനിറത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ അ
യാളപ്പെടുത്തിയിരുന്നത്. ഇപ്പോള്‍, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതോടെ യാത്ര തീര്‍ത്തും സുരക്ഷിതമാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഉദാഹരണമായി ലൈവായുള്ള തിരക്ക് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നത് യാത്രക്കിടെ സാമൂഹിക അകലം പാലിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച്‌, ലോകമെമ്ബാടുമുള്ള ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കളില്‍ നിന്നുള്ള ലൈവ് ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അവരുടെ ബസ്, ട്രെയിന്‍ അല്ലെങ്കില്‍ സബ്‌വേ ലൈന്‍ എത്ര തിരക്കേറിയതാണെന്ന് അറിയാന്‍ കഴിയുന്നു.മാപ്‌സില്‍ തന്നെ ടേക്കൗട്ടിന്റെയും ഡെലിവറി ഓര്‍ഡറുകളുടെയും ലൈവ് വിവരം കാണിക്കുന്ന ഒരു ഫീച്ചറും ഗൂഗിള്‍ മാപ്‌സ് പുറത്തിറക്കുന്നു. ഉപയോക്താക്കള്‍ക്ക് കാത്തിരിപ്പ് സമയവും ഡെലിവറി ഫീസും കാണാനും ഗൂഗിള്‍ മാപ്‌സില്‍ നിന്ന് ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, കാനഡ, ജര്‍മ്മനി, ആസ്‌ത്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

യുഎസിലെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി മാപ്‌സിലെ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡിനായി മെച്ചപ്പെടുത്തിയ ഫീച്ചറുകളും ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. മെച്ചപ്പെടുത്തിയ ഫീച്ചര്‍ ഉപയോക്താക്കളെ കോളുകളും ടെക്സ്റ്റുകളും അയക്കാനും സ്വീകരിക്കാനും സഹായിക്കും. ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെ നിങ്ങളുടെ മെസേജിങ് ആപിലെ പുതിയ മെസേജുകള്‍ ഒരിടത്ത് റിവ്യൂ ചെയ്യാനും ഇത് സഹായിക്കുന്നു. ഇന്‍കമിംഗ് കോളുകള്‍ക്ക് അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാവും.

ഗൂഗിള്‍ മാപ്‌സില്‍ നിന്ന് തന്നെ കൊവിഡ് 19 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നേടാന്‍ 10 ദശലക്ഷം ആളുകളെ കൊവിഡ് ലെയര്‍ ഫീച്ചര്‍ സഹായിച്ചെന്നാണ് ഗൂഗ്ള്‍ അവകാശപ്പെടുന്നത്.

ഈ ഫീച്ചര്‍ ആദ്യമായി മുംബൈയിലാണ് നടപ്പിലായത്. വൈകാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഗൂഗിള്‍ മാപ്‌സില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പരിശോധിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങളാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്.

ഗൂഗിള്‍ മാപ്‌സ് അപ്ലിക്കേഷന്‍ അപ്‌ഡേറ്റുചെയ്യുക
അപ്ലിക്കേഷന്റെ മുകളില്‍ വലതുവശത്തുള്ള ലെയര്‍ ബട്ടണില്‍ ടാപ്പുചെയ്യുക
കൊവിഡ് 19 വിവരം തിരഞ്ഞെടുക്കുക
ആവശ്യാനുസരണം സൂം ഇന്‍ ചെയ്യുക അല്ലെങ്കില്‍ സൂം ഔട്ട് ചെയ്യുക

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.

പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.