കാലവര്‍ഷം;വയനാട് ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാമ്പുകള്‍; 300 കുടുംബങ്ങള്‍

1002 താമസക്കാര്‍127 ഹെക്ടര്‍ കൃഷി നശിച്ചു.
29 വീടുകള്‍ തകര്‍ന്നു

വയനാട് ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്ന് താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 300 കുടുംബങ്ങളില്‍ നിന്നായി 1002 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ചുവപ്പ് ജാഗ്രത പട്ടികയില്‍ ഉള്‍പ്പെട്ട വയനാട്ടില്‍ ബുധനാഴ്ച രാത്രിയിലും മഴ കനത്തതോടെയാണ് പുഴകളിലേക്കും ജലാശയങ്ങളിലേക്കും വന്‍ തോതില്‍ ജലമൊഴുക്ക് തുടങ്ങിയത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ 415 സ്ത്രീകളും 365 പുരുഷന്‍മാരും 222 കുട്ടികളുമാണുള്ളത്. ഇവര്‍ക്കു പുറമേ 104 പേര്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. പനമരം ഹൈസ്‌കൂളിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ കഴിയുന്നത്. 30 കുടുംബങ്ങളില്‍ നിന്നുള്ള 105 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 29 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 125പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. പ്രാഥമിക കണക്കെടുപ്പില്‍ 125 ഹെക്ടര്‍ കൃഷി നശിച്ചു.

കല്ലൂര്‍ ഹൈസ്‌കൂള്‍, മുത്തങ്ങ ജി.എല്‍.പി.സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ യു .പി സ്‌കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂള്‍, തരിയോട് ജി.എല്‍.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം, കമ്മന നവോദയ സ്‌കൂള്‍, ഹില്‍ ബ്ലൂംസ് മാനന്തവാടി, എന്‍.എം.എല്‍ പി സ്‌കൂള്‍, ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍, തരുവണ ഗവ.ഹൈസ്‌കൂള്‍, ജി.എല്‍.പി.എസ് കൈതക്കല്‍, കൂളിവയല്‍ ഡബ്ല്യു.എം.ഒ ഇമാം ഗസാലി എന്നിവടങ്ങളിലാണ് ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.