മാനന്തവാടി: കർക്കടകവാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണം
നടത്തും. ഓഗസ്റ്റ് മൂന്നിനു പുലർച്ചെ മൂന്നുമുതൽ ഒരുമണിവരെ പാപനാശിനി ക്കരയിലാണ് ബലിതർപ്പണം. വിശ്വാസികളുടെ സൗകര്യാർഥം കൂടുതൽ ബലി സാധന വിതരണ കൗണ്ടറുകളും വഴിപാടു കൗണ്ടറുകളും തുറന്നു പ്രവർത്തി ക്കും. ബലിതർപ്പണ ചടങ്ങുകൾക്കായി കൂടുതൽ വാധ്യാന്മാരെയും നിയോഗി ക്കും. ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യക സർവീസ് നടത്തും. തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിലെ ബലിതർപ്പണത്തിനു നൂറ്റാ ണ്ടുകളുടെ പഴക്കമുണ്ട്. വിഷ്‌ണുപാദങ്ങളിൽ ബലിയർപ്പിക്കുന്നതാണ് ഉത്തമ മെന്ന വിശ്വാസത്തിൽ കർക്കടകവാവുബലിദിനത്തിൽ തിരുനെല്ലിയിൽ പതിനാ യിരങ്ങൾ എത്താറുണ്ട്. വിശ്വാസികൾക്കു പ്രയാസമില്ലാതെ ബലിതർപ്പണം നടത്തി മടങ്ങാനുള്ള സജ്ജീകരണം ഒരുക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.

ജല വിതരണം മുടങ്ങും
മീനങ്ങാടി ജലഅതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ (നവംബര്‍ 26, 27) കൃഷ്ണഗിരി, പുറക്കാടി പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണമായും മുടങ്ങും. Facebook Twitter WhatsApp







