നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തക, ഊരു മിത്രം ആശാപ്രവര്‍ത്തക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.
25 നും 45 നുമിടയില്‍ പ്രായമുള്ള നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വിവാഹിതരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 ാം തരം യോഗ്യതയുണ്ടായിരിക്കണം. ഊരുമിത്രം ആശാപ്രവര്‍ത്തക തസ്തിക എസ്ടി വിഭാഗത്തിന് സംവരണം ചെയ്തതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 29 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 04936 270604, 7736919799

ചുള്ളിയോട് ശ്രേയസ് സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.
ചുള്ളിയോട് യൂണിറ്റിലെ സ്നേഹാലയ, തണൽ,ബട്ടർഫ്ലൈ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന ഏരിയ മീറ്റിംഗ് യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി ഉത്ഘാടനം ചെയ്തു.ഗ്രേസി അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.







