കമ്പളക്കാട് :
പരിശീലനങ്ങൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനുള്ള മാർഗമാണെന്നും വർത്തമാന കാലത്ത് അധ്യാപന മേഖലയിൽ പരിശീലനങ്ങൾ അനിവാര്യമാണെന്നും സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ അഭിപ്രായപ്പെട്ടു.
ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടപ്പിലാക്കുന്ന തദ് രീബ് പദ്ധതിയിലെ മദ്റസാധ്യാപക ശാക്തീകരണത്തിൻ്റെ ഭാഗമായി ഈ അധ്യയന വർഷത്തിലെ മൂന്ന് , നാല് റെയ്ഞ്ച് ജനറൽ ബോഡികളിൽ മോഡൽ ക്ലാസെടുക്കുന്ന അധ്യാപകർക്കായി ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ കമ്പളക്കാട് അൽ മദ്റസത്തുൽ അൻസാരിയ്യയിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എ . അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. മൂന്ന് , അഞ്ച് ക്ലാസുകളിലെ സ്വഭാവ സംസ്കരണ ശാസ്ത്രം, കർമ ശാസ്ത്രം എന്നീ വിഷയങ്ങളിൽ സംസ്ഥാന തലത്തിൽ പരിശീലനം നേടിയ ആർ പി മാരായ എം.വി സാജിദ് മൗലവി പൊഴുതന , കെ. സിദ്ദീഖ് ഫൈസി കെല്ലൂർ നേതൃത്വം നൽകി. പി.ടി അശ്റഫ് ഹാജി, മുനീർ ദാരിമി പള്ളിക്കൽ, അബ്ദു റസാഖ് ദാരിമി ബീനാച്ചി, അനസ് ദാരിമി സംസാരിച്ചു. നീലഗിരി, വയനാട് ജില്ലകളിലെ പതിനെട്ട് റെയ്ഞ്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2 വീതം മുഅല്ലിംകൾ ശില്പ ശാലയിൽ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സെക്രട്ടറി അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







