കൽപ്പറ്റ: കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് അകത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി വരുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽ പ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാൻഡിന് അക ത്തേക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞു. സ്റ്റാൻഡിന് അകത്തേക്ക് ബസു കൾ കയറുന്ന ഭാഗത്താണ് സ്ലാബ് ലീക്കായി കക്കൂസ് മാലിന്യം റോഡി ലേക്കും മറ്റും ഒഴുകിയിറങ്ങുന്നത്. ഇന്ന് രാത്രി തന്നെ പ്രശ്നം പരിഹരി ക്കുമെന്നും, അതുവരെ സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതും,വാഹ നങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചതായുള്ള മുനിസിപാലിറ്റി അധികൃതരുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







