വി​വാ​ഹം ക​ഴി​ക്കാൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​യാ​ളെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ നി​യ​മ​പ​ര​മാ​യി വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​നി മു​ത​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടി വ​ന്നേ​ക്കാം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​പു​റ​മെ, വ​ധൂ വ​ര​ൻ​മാ​രൂ​ടെ മാ​ന​സി​ക നി​ല​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് എം.​പി​മാ​രു​ടെ ആ​വ​ശ്യം.

നി​ല​വി​ൽ വി​വാ​ഹ​ത്തി​നു മു​മ്പ് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​മാ​ണ് ബ​ഹ്റൈ​ൻ. ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ​ത്തെ രാ​ജ്യം. 2004 ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന രാ​ജ്യ​ത്ത് നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത്. അ​രി​വാ​ൾ രോ​ഗം പോ​ലു​ള്ള പാ​ര​മ്പ​ര്യ രോ​ഗ​ങ്ങ​ൾ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നും ഭാ​വി ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി​യാ​ണ് ‘പ്രീ ​മാ​ര്യേ​ജ്’ ടെ​സ്റ്റ് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

എ​ച്ച്.​ഐ.​വി, ഹെ​പ്പ​റ്റൈ​റ്റി​സ്, സി​ഫി​ലി​സ്, ക്ഷ​യ രോ​ഗം എ​ന്നി​വ​യു​ണ്ടോ എ​ന്ന​റി​യാ​നും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ൽ നാ​ഷ​ന​ൽ സ്ട്രാ​റ്റ​ജി​ക് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും എം.​പി​യു​മാ​യ അ​ഹ​മ്മ​ദ് അ​ൽ സ​ലൂം ഇ​ത് സം​ബ​ന്ധി​ച്ച് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് അ​ൽ മു​സ​ല്ല​ത്തി​ന് ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചു.

പ​ങ്കാ​ളി​ക​ൾ കൃ​ത്യ​മാ​യ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത് പ​ര​സ്പ​ര ഐ​ക്യം നി​ല​നി​ർ​ത്താ​നും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് എം.​പി​യു​ടെ അ​ഭി​പ്രാ​യം.

മാ​ത്ര​മ​ല്ല, ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പാ​ര​മ്പ​ര്യ​രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത സാ​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി​യ​റി​യാ​നും പ​രി​ശോ​ധ​ന സ​ഹാ​യ​ക​മാ​കും. ഇ​ത് ദ​മ്പ​തി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും രാ​ജ്യ​ത്തി​ന്റെ ശോ​ഭ​ന​മാ​യ ആ​രോ​ഗ്യ ഭാ​വി​ക്കും സ​ഹാ​യ​ക​മാ​കു​​മെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ശി​പാ​ർ​ശ നി​യ​മ​മാ​യാ​ൽ ബ​ഹ്‌​റൈ​നി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​കും.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.