ഒളിമ്പിക്‌സ് ദിനാചരണത്തിന്‍രെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ എം.കെ.ജിചന്ദ്ര സ്മാരക സ്റ്റേഡിയത്തില്‍ പ്രഥമ ജില്ലാ ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി. വിവിധ വിഭാഗങ്ങളില്‍ 90 ലധികം ജാവലിന്‍ താരങ്ങള്‍ പങ്കെടുത്തു. കാട്ടിക്കുളം അത്‌ലറ്റിക് അക്കാദമി 17 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും റെഡ്സ്റ്റാര്‍ മൊതക്കര മൂന്നാം സ്ഥാനവും നേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. സി.പി.സജി ചങ്ങനാമഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ് , ബിജുപീറ്റര്‍, കെ.വി.സജി, മെഹര്‍ബാന്‍ മുഹമ്മദ്, പി.ജി.ഗരീഷ്, പി.എന്‍.സുനില്‍, എന്‍.കെ.ജ്യോതി, വി.വി.യോയോക്കി, എം.സി.ബേബി, അര്‍ജ്ജുന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







