കാവുംമന്ദം: കനത്ത മഴയിലും കാറ്റിലും കാവുംമന്ദം കുണ്ട്ലങ്ങാടി പീക്കോട്കുന്ന് പുലി പറമ്പിൽ തങ്കന്റെ വീടിന്റെ മുൻവശം മതിൽ ഇടിഞ്ഞു. മണ്ണും മരങ്ങളും പീക്കോട്കുന്ന് ചെക്കണ്ണിക്കുന്നു റോഡിലേക്ക് വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







