സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന്‍ (84), കൊല്ലം സ്വദേശിനി സ്വര്‍ണമ്മ (77), തൊടിയൂര്‍ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരന്‍ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണന്‍ നായര്‍ (71), പതിയൂര്‍ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാല്‍ (64), എറണാകുളം വേങ്ങോല സ്വദേശി വാവര്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂര്‍ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കല്‍ സ്വദേശി രാമചന്ദ്രന്‍ (77), കടുകുറ്റി സ്വദേശി തോമന്‍ (95), പഴയന സ്വദേശി ഹര്‍ഷന്‍ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീന്‍ (41), പെരിന്തല്‍മണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമന്‍ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2049 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 762, കോഴിക്കോട് 565, തൃശൂര്‍ 522, എറണാകുളം 381, പാലക്കാട് 275, ആലപ്പുഴ 409, തിരുവനന്തപുരം 277, കോട്ടയം 353, കൊല്ലം 308, കണ്ണൂര്‍ 148, ഇടുക്കി 199, പത്തനംതിട്ട 28, വയനാട് 142, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 10, കണ്ണൂര്‍ 6, കോഴിക്കോട് 5, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 546, കൊല്ലം 526, പത്തനംതിട്ട 198, ആലപ്പുഴ 383, കോട്ടയം 528, ഇടുക്കി 77, എറണാകുളം 953, തൃശൂര്‍ 417, പാലക്കാട് 426, മലപ്പുറം 785, കോഴിക്കോട് 828, വയനാട് 121, കണ്ണൂര്‍ 351, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,94,664 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,21,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,891 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,406 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1829 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ വെളിയം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 559 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.