വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തൃശൂര്‍: വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു.
ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണില്‍ സിം കാര്‍ഡ് നോട്ട് രജിസ്റ്റര്‍ഡ് എന്ന് കാണിച്ചു. നെറ്റ്വര്‍ക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജര്‍ ശനിയാഴ്ച രാവിലെ കസ്റ്റമര്‍ കെയര്‍ ഓഫിസില്‍ നേരിട്ടെത്തിയപ്പോള്‍ ഞെട്ടി.തട്ടിപ്പിനെ കുറിച്ച്‌ അറിയുന്നത് അപ്പോഴാണ്.
സ്വകാര്യ കമ്ബനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് 44 ലക്ഷം രൂപ നഷ്ടമായത്.

പൊലീസിന്റെ അന്വേഷണത്തില്‍ ഡല്‍ഹി, ജാര്‍ഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഷ്ടമായത്. പണം തട്ടാന്‍ വര്‍ച്വല്‍ സിം ആണ് ഉപയോഗിച്ചത്. വ്യാജ സിം നിര്‍മ്മിച്ച്‌ ഒടിപി നമ്ബര്‍ ശേഖരിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്. പണം പിന്‍വലിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്. റൂറല്‍ എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.

പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.