കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് പ്രതിധിനികൾ കൽപ്പറ്റ സെൻ്റ് ജോസഫ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ കേന്ദ്രത്തിലേക്ക് ഒരു ലോറി അവശ്യ വസ്തുക്കൾ കൈമാറി. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി മുഹമ്മദ് അസ്ലം, വാർഡ് അംഗവും സിനിമാ താരവുമായ പി.പി കുഞ്ഞി കൃഷ്ണൻ, എം. രാഘവൻ, പി. പവിത്രൻ, മുസ്താഖ് എന്നിവരാണ് സാധനങ്ങൾ കൈമാറിയത്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







