മേപ്പാടി ദുരന്ത മുഖത്ത് രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബൈലി പാലം നിർമ്മിച്ച് രക്ഷാ പ്രവർത്തനം എളുപ്പമാക്കിയ സൈനിക എഞ്ചിനീയർ മേജർ സീതാ ഷെൽകെ, സുബേദാർ മേജർ ബാബു ഉൾപ്പെട്ട ഇന്ത്യൻ സേനക്ക് GHS Beenachi യിലെ അധ്യാപകരും, PTA യും വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് ഊഷ്മളമായ സ്വീകരണം നല്കി.
ബീനാച്ചി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, സൈനികനുമായ ബിനീഷിൻ്റെയും അത്തിമരത്തണലിൽ പൂർവ്വ വിദ്യാർഥി കൂട്ടായ്മയാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്പ്രധാനധ്യാപകൻ
റ്റി ജി സജി, പിടിഎ പ്രസിഡണ്ട്
എസ് കൃഷ്ണകുമാർ, അസൈനാർ കെ
അധ്യാപകരായ സാബു സാർ,ബിനോ സാർ ദിവ്യ ടീച്ചർ അനിത ടീച്ചർ ചെറുപുഷ്പം ടീച്ചർ സതീശൻ സാർ അരുൺകുമാർ സാർ ഫൈസൽ സാർ ശിവശങ്കരൻ എന്നിവരും പൂർവി വിദ്യാർത്ഥി കൂട്ടായ്മയുടെ അംഗങ്ങളായ നിഷാദ് പി കെ എസ് കെ ജി റഫീഖ് എ കെ ഇഖ്ബാൽ എം സി, ഫിറോസ് ഖാൻ, റഫീഖ് കെ, പ്രിയ , സുജിത , ഹൈറുന്നിസ തുടങ്ങിയവർ പങ്കെടുത്തു.