ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കെയുടെയും ചൂരല്‍മലയുടെയും അതിജീവനത്തിനായി യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ല കളക്ടര്‍ ഡി.ആര്.മേഘശ്രീ ഒരു കോടി രൂപയുടെ ചെക്ക് യെസ് ഭാരത് ഗ്രൂപ്പില്‍ നിന്നും ഏറ്റുവാങ്ങി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ മാരായ ഒ.ആര്.കേളു, ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. യെസ് ഭാരത ഗ്രൂപ്പ് ചെയര്മാന് ഇ.അയൂബ്ഖാന്, മാനേജിങ്ങ് ഡയറക്ടര്‍മാരായ എച്ച്.ഷിബു, അന്‍ഷാദ് അയൂബ്ഖാന്, സബാ സലാം, യെസ് ഭാരത് ഗ്രൂപ്പിലെ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.