വയനാട് ദുരന്തത്തിന് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന 20 ലക്ഷം രൂപയുടെ ചെക്ക് പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ വി.ആർ പ്രദീപ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന് കൈമാറി. മന്ത്രിമാരായ എം.ബി രാജേഷ്, ഒ.ആർ കേളു എന്നിവർ സന്നിഹിതരായിരുന്നു. പട്ടികജാതി മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ എസ്റ്റാബ്ലിഷ്മെന്റ് മാനേജർ ടി.വി ഷാജി, ജില്ലാ മാനേജർ ജെറിൻ സി ബോബൻ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







