കൽപ്പറ്റ മടക്കിമല ജി എൽ പി സ്‌കൂളിന് സമീപം കെഎസ് ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. പൂതാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപക ടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്ത് മണി യോടെയായിരുന്നു അപകടം നടന്നത്. കാർ പൂർണമായും തകർന്നത്.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്