മാനന്തവാടി : എം ജി എം NSS ടീം രക്തദാന ക്യാമ്പ് നടത്തി മാതൃകയായി. സ്കൂളിലെ കുട്ടികൾതന്നെ രക്തദാതാക്കളെ കണ്ടെത്തി തങ്ങളുടെ രക്ഷിതാക്കളോടും, ബന്ധുക്കളോടും, അയൽക്കാരോടും അവർ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും, രക്തദാനത്തിൽ പങ്കാളികളാവുകയും ചെയ്തു. 54 പേർ രക്തദാന ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു.
എം ജി എം എച്ച് എസ് എസ് മാനേജർ ഫാ. സഖറിയ വെളിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ മാത്യു സഖറിയ, കെ.എം ഷിനോജ് (റിപ്പോർട്ടർ മലയാള മനോരമ) എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. വോളണ്ടിയർ ലീഡേർസ് ആയ കുമാരി സെന സാജൻ, ദേവഗംഗ എൻ.എസ്,മിലൻ സെബാസ്റ്റ്യൻ, മുഹമ്മദ് നിസ്സാം കെ പി , പ്രോഗ്രാം ഓഫീസർ സ്നോബി കെ. വി എന്നിവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍