ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായി 27 ദുരിതാശ്വാസ ക്യാമ്പുകൾ. 1020 കുടുംബങ്ങളിലെ 3253 പേരാണ് ക്യാമ്പുകളിലുള്ളത്. 1206 പുരുഷന്‍മാരും 1293 സ്ത്രീകളും 754 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 634 കുടുംബങ്ങളിലെ 1918 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 723 പുരുഷന്‍മാരും 736 സ്ത്രീകളും 459 കുട്ടികളും ഉണ്ട്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







