ദീർഘകാല പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തി യുവാവ്; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി

ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഭാര്യയെ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവും പിന്നാലെ മരിച്ചു. കർണാടകയിലെ കോലാർ ജില്ലയില്‍ കെ.ജി.എഫിലെ ചംബരസനഹള്ളി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം.

19കാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്. ആന്ധ്രയിലെ ബൈനാപള്ളി സ്വദേശിയായ ലിഖിതയും ചംബരസനഹള്ളിയില്‍ നിന്നുള്ള നവീനും ദീ‌ർഘകാലമായി പ്രണയത്തിലായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെ ബുധനാഴ്ച രാവിലെയായിരുന്നു കെ.ജി.എഫിലെ ഒരു മണ്ഡപത്തില്‍ വച്ച്‌ ഇവരുടെ വിവാഹം നടന്നത്. വിവാഹചടങ്ങുകള്‍ പൂർത്തിയാക്കിയ ശേഷം നവദമ്ബതികള്‍ നവീനിന്റെ കുടുംബവീട്ടിലേക്ക് മടങ്ങി.

ബന്ധുക്കള്‍ക്കൊപ്പം ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം ഇരുവരും മുറിയിലേക്ക് പോയി. വാതിലടച്ച്‌ അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ അകത്ത് നിന്ന് ബഹളം കേട്ടു. ഒപ്പം തന്നെ ഇരുവരുടെയും നിലവിളി ഉയർന്നു. ബന്ധുക്കള്‍ ഓടിയെത്തി വാതില്‍ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോള്‍ നവീൻ കത്തി കൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് ബന്ധുക്കള്‍ കണ്ടത്. ഏറെ നേരം പരിശ്രമിച്ച ശേഷമാണ് വാതില്‍ തകർത്ത് ബന്ധുക്കള്‍ അകത്ത് കടന്നത്.

ലിഖിത രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. നവീനിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ബന്ധുക്കള്‍ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിഖിത മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നവീന് കത്തി ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ മറ്റുുള്ളവർക്കും ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെ.ജി.എഫ് എസ്.പി ശാന്തരാജുവിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.