മേപ്പാടി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് നാളെ (2024 ഓഗസ്റ്റ് 10) ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഒപി സേവനങ്ങൾ ഇനി പറയും വിധം ക്രമീകരിച്ചിരിക്കുന്നു. ഒപി കൾ രാവിലെ 8.30 മുതൽ 11മണി വരെ മാത്രമായിരിക്കും. നാളെ പുനഃസന്ദർശനം നിർദേശിക്കപ്പെട്ടവരോ അഡ്മിറ്റാകാൻ നിർദേശിക്കപ്പെട്ടവരോ രാവിലെ 10 മണിക്ക് മുൻപേ എത്തിയിരിക്കണം. സന്ദർശകരെ കർശനമായി നിയന്ത്രിചിരിക്കുന്നു. ഒപ്പം കൂട്ടിരിപ്പുകാരായി വാർഡുകളിലും പ്രൈവറ്റ് റൂമുകളിലും നിൽക്കുന്നവർ ബൈസ്റ്റാൻഡേർഡ്സ് പാസ്സ് നിർബന്ധമായും കയ്യിൽ കരുതണം. അത്യാഹിത സന്ദർഭങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി വിഭാഗത്തിൽ കാണിക്കാവുന്നതാണ്. ഒപി സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881175 എന്ന നമ്പറിലും അത്യാഹിതവിഭാഗം അന്വേഷണങ്ങൾക്ക് 8111881234 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞാൽ ആശുപത്രി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്