ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം

ദുരിതബാധിതരില്‍ കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ലഭ്യമാക്കാന്‍ നടപടി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ വയനാട്ടിലെത്തി മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നുണ്ട്. ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരില്‍ ആവശ്യമായവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം കൂടി ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമൊരുക്കി. ദീര്‍ഘകാല മാനസികാരോഗ്യ സേവനം ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരില്‍ കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് നേത്ര പരിശോധന നടത്തിയാണ് കണ്ണടകള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ 422 പേരെ പരിശോധിച്ചതില്‍ 199 പേര്‍ക്ക് കണ്ണടകള്‍ ആവശ്യമുള്ളതായി കണ്ടെത്തി. അതില്‍ എല്ലാവര്‍ക്കും കണ്ണട നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗണ്‍സലിംഗും ഗ്രൂപ്പ് കൗണ്‍സലിംഗും നല്‍കി വരുന്നു. 132 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 261 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 368 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 26 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍പങ്കെടുത്തു.

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത്

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.